ആലുവ: ആലുവ സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്‌കൂൾ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം ക്വാഡ്ര ക്വിസ് ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് മുൻ പ്രിൻസിപ്പൽ റവ. ഡോ. സി. ശാലിനി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സ്മിത ജോസഫ്, റീറ്റ കോളിൻ, ബിനി ജോസഫ്, മേരി ദീപ അലക്‌സ്, ജിൽജി എന്നിവർ സംസാരിച്ചു. ആലുവ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് എച്ച്.എസ്.എസ്, കുട്ടമശേരി ഗവ. എച്ച്.എസ്.എസ് എന്നീ സ്‌കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.