karshaka-march
കർഷക തൊഴിലാളി ഫെഡറേഷൻ നടത്തിയ പറവൂർ താലൂക്ക് ഓഫീസ് മാർച്ചും ധർണയും കുമ്പളം രാജപ്പൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക തൊഴിലാളി ഫെഡറേഷന്റെ ആദിമുഖ്യത്തിൽ കർഷക തൊഴിലാളികൾ പറവൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കുമ്പളം രാജപ്പൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ കെ.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. കൺവീനർ ടി.എ. കുഞ്ഞപ്പൻ, എം.ആർ. ശോഭനൻ, എം.ടി. സുനിൽകുമാർ, പി.കെ. ബിജു, ഗീത ബാബു, വിജയലക്ഷ്മി ബിജു എന്നിവർ സംസാരിച്ചു.