ആലുവ: കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണ സമിതി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ എട്ടര മുതൽ കുട്ടമശേരി ഗവ. ഹൈസ്‌കൂളിൽ നടക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാതെ രോഗികൾക്ക് തത്സമയം ക്യാമ്പിലെത്തി ബന്ധപ്പെട്ട ഡോക്ടർമാരെ കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. രണ്ടായിരം രൂപവരെ ചിലവ് വരാവുന്ന ടെസ്റ്റുകൾ സൗജന്യമായി നിശ്ചിത എണ്ണം രോഗികൾക്ക് നല്കുന്നതാണ്. കണ്ണ് പരിശോധനാ, ജനറൽ ചികിൽസ, ഓർത്തോ, ശിശുരോഗ, ദന്തചികിത്സ, സ്ത്രീജന്യ ചികിത്സ എന്നിവർക്ക് പ്രത്യേകം ഡോക്ടർമാരുടെ സേവനമുണ്ടാകും.