mo-
ലോക അൽഷിമേഴ്‌സ് മാസാചരണത്തിന്റെ ഭാഗമായി യു.സി കോളേജിലെ സൈക്കോളജി വിഭാഗവും കാൻകെയർ സീനിയർ കെയർ സെന്ററും പ്രജ്ഞ റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ​​​​​​​ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ലോക അൽഷിമേഴ്‌സ് മാസാചരണത്തിന്റെ ഭാഗമായി യു.സി കോളേജിലെ സൈക്കോളജി വിഭാഗവും കാൻകെയർ സീനിയർ കെയർ സെന്ററും പ്രജ്ഞ റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ആലുവ മുനിസിപ്പാലിറ്റി ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. യു.സി കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലിസ് അദ്ധ്യക്ഷയായി. സൈക്കോളജി വിഭാഗം മേധാവി ഡോ. വിദ്യാ രവീന്ദ്രനാഥൻ, പ്രജ്ഞ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. പ്രസാദ് എം. ഗോപാൽ, കാൻകെയർ സീനിയർ കെയർ സോഷ്യൽ വർക്ക് വിഭാഗം മേധാവി ഫെബി ആന്റണി, കാൻകെയർ സീനിയർ കെയർ എച്ച്.ആർ മാനേജർ റെയ്‌സാ അലക്‌സാണ്ടർ തുടങ്ങിയവർ സംസാരിച്ചു.