fb

കൊച്ചി: കുട്ടികൾക്കായി എൻ.പി.എസ് വാത്സല്യ പദ്ധതി ഫെഡറൽ ബാങ്ക് പുറത്തിറക്കി. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ചതാണ് എൻ.പി.എസ് വാത്സല്യ. ഇതിലൂടെ കുട്ടിയുടെ പേരിൽ രക്ഷിതാക്കൾക്ക് നിക്ഷേപം നടത്താം. കുട്ടി പ്രായപൂർത്തിയാകുമ്പോൾ സ്വന്തം പേരിലുള്ള സാധാരണ എൻ.പി.എസ് അക്കൗണ്ടായി മാറും. ആയിരം രൂപയാണ് പദ്ധതിയിലേക്ക് പ്രതിവർഷം അടയ്‌ക്കേണ്ട കുറഞ്ഞ തുക. കുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്ന സുപ്രധാന ചുവടുവെയ്പ്പാണ് എൻ.പി.എസ് വാത്സല്യ പദ്ധതിയെന്ന്‌ ഫെഡറൽ ബാങ്ക് കൺട്രി ഹെഡും സീനിയർ വൈസ് പ്രസിഡന്റുമായ പി വി ജോയ് പറഞ്ഞു.