bhavans

കൊച്ചി: ഭാരതീയ വിദ്യാഭവനിൽ ഹൈദരാബാദ് യാട്ട് ക്ലബ് സ്ഥാപക പ്രസിഡന്റ് സുഹെയിം ഷെയ്ഖ് പ്രഭാഷണം നടത്തി.
ഭവൻസ് കൊച്ചി കേന്ദ്രം ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ മീന വിശ്വനാഥൻ, പനങ്ങാട് ഗ്ലോബൽ സെയ്‌ലിംഗ് ക്ലബ് മുൻ പ്രസിഡന്റ് വൈസ് അഡ്മിറൽ ആർ.പി. സുതൻ, എൻ.സി.സി ഹെഡ്ക്വാർട്ടേഴ്‌സ് ഗ്രൂപ്പ് കമാൻഡർ സൈമൺ മത്തായി, റീജിയണൽ സ്‌പോർട്ട്‌സ് സെന്റർ സെക്രട്ടറി എസ്.എ.എസ്. നവാസ് എന്നിവർ പ്രസംഗിച്ചു. ഭവൻസ് കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി സ്വാഗതവും സെക്രട്ടറി കെ. ശങ്കരനാരായണൻ നന്ദിയും പറഞ്ഞു.