മരട്: കൊച്ചി ധനുഷ്കോടി ദേശീയ പാതയിലെ കുണ്ടന്നൂർ മുതൽ ഗാന്ധി സ്ക്വയർ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്കും ജില്ലാ കളക്ടർക്കും കത്തയച്ച് മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ.
അപകട സാദ്ധ്യതകളാണ് ഇതിലൂടെ യാത്ര ദുഷ്കരമാണ്. കഴിഞ്ഞ ദിവസം കാളാത്തറ ജംഗ്ഷനിലെ ഉണ്ടായ വാഹനപകടത്തിൽ 42 കാരിയായ ആയുർവേദ ഡോക്ടർ മരണപ്പെട്ടു. കൂടാതെ കുണ്ടന്നൂരിൽ കുഴിയിൽ വീണ് ഒരു യുവാവിനും യുവതിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
റോഡിലെ കുഴികൾ മൂടി അപകടസാദ്ധ്യതയില്ലാതെ സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തിൽ ചെയർമാൻ ആവശ്യപ്പെട്ടു .