കൊച്ചി: വരാഹമൂർത്തിയെ മോശമായ രീതിയിൽ ചിത്രീകരിച്ച് അപമാനിച്ച സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ ആവശ്യപ്പെട്ടു. കാട്ടുപന്നി ആക്രമണത്തിൽ നിന്ന് കർഷകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ഫോറസ്റ്റ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിലായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറിയുടെ വിവാദപ്രസ്താവന.