
കൊച്ചി: കുറഞ്ഞ ചെലവിലും വേഗത്തിലും നീതി ലഭ്യമാക്കുകയാവണം ജുഡീഷ്യറിയുടെ ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് നിഥിൻ മധുകർ ജാംദാർ പറഞ്ഞു. ഹൈക്കോടതിയിൽ ഫുൾകോർട്ട് സിറ്റിംഗിൽ പ്രസംഗിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
കെട്ടിക്കിടക്കുന്ന കേസുകൾ സാങ്കേതികവിദ്യ ഉൾപ്പെടെ ഉപയോഗിച്ച് തീർപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഹൈക്കോടതി അഡ‍്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി എന്നിവർ പ്രസംഗിച്ചു. ചീഫ് ജസ്റ്റിസിന്റെ ഭാര്യ കാർത്തിക ജാംദാർ, ഹൈക്കോടതി ജഡ്ജിമാർ, മുതിർന്ന അഭിഭാഷകർ, കോടതി ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.