
കൊച്ചി: വീണ വിദ്വാൻ പത്മഭൂഷൺ, സംഗീതകലാനിധി കെ.എസ്.നാരായണസ്വാമിയുടെ സ്മരണാർത്ഥം ആർ.എൽ. വി. കോളേജിന്റെയും തിരുവനന്തപുരം വീണ സംഗീത് സംഘിന്റെയും ആഭിമുഖ്യത്തിൽ വീണ മഹോത്സവം നടത്തി. പ്രൊഫ. കുമാര കേരളവർമ്മ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ആർ. രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ഡോ.ജി.രംഗരാജൻ, സഭാ സെക്രട്ടറി ടി.എൻ.ശ്രീകുമാരൻ തമ്പി, ധർമതീർത്ഥൻ ,സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ സൂരജ്, പി.ടി.എ സെക്രട്ടറി ഷിജു ജോർജ് എന്നിവർ സംസാരിച്ചു. വീണ സംഗീതരത്ന അവാർഡ് എ.അനന്തപത്മനാഭന് സമർപ്പിച്ചു. പ്രശസ്ത വീണ കലാകാരൻ ബാലു മസ്തിയുടെ വീണ കച്ചേരിയും അരങ്ങേറി. മുതിർന്ന വീണ കലാകാരന്മാരായ ആർ.കെ.ദാമോദരൻ, ശ്രീകൃഷ്ണമൂർത്തി, പ്രൊഫ. സുബലക്ഷ്മി അമ്മാൾ, പി.തുളസിഅമ്മ, പാർവതീപുരം പത്മനാഭ അയ്യർ തുടങ്ങിയവർ പങ്കെടുത്തു.