ganjav

മൂവാറ്റുപുഴ : കടാതി ഭാഗത്ത് നിന്ന് ഒരാൾ പൊക്കത്തിൽ കൂടുതൽ വളർന്ന നിലയിലുള്ള കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സനിൽ എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഈസ്റ്റ് കടാതി, കുര്യൻ മല റോഡിന് സമീപമുള്ള പറമ്പിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ നിന്ന് ഏഴടി പൊക്കത്തിൽ വളർന്ന നിലയിൽ കഞ്ചാവ്ച്ചെടിക്ക് 206 സെന്റീ മീറ്റർ ഉയരമുരമുണ്ടായിരുന്നു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സീൽ ചെയ്ത് കസ്റ്റഡിയിലെടുത്തു. പ്രതിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം എക്സൈസ് സംഘം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട് .