mathai

കോലഞ്ചേരി: ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലിരുന്ന മണ്ണൂർ മാറാച്ചേരിൽ എം.ടി. മത്തായി (61) മരിച്ചു. കഴിഞ്ഞ 22 ന് ഏഴു മണിയോടെ മണ്ണൂരിലായിരുന്നു അപകടം. കോട്ടയം മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം ഇന്ന് മൂന്നിന് മണ്ണൂർ സെന്റ്‌ജോർജ് യാക്കോബായ പള്ളിയിൽ. ഇടിച്ചിട്ട് നിറുത്താതെപോയ ബൈക്ക് കണ്ടെത്താൻ കുന്നത്തുനാട് പൊലീസ് അന്വേഷണം ഊർജിതമാക്കി.