vi-mob

കൊച്ചി: ദേശീയ തലത്തിലെ വികസനത്തിന്റെ ഭാഗമായി മുർനിര ടെലികോം സേവനദാതാവായ വി കേരളത്തിലെ കവറേജും ശേഷിയും വികസിപ്പിക്കുന്നു. സംസ്ഥാനത്തെ മുൻനിര മൊബൈൽ ശൃംഖലയായ വി 14 ജില്ലകളിലെ 8000ത്തിലേറെ സൈറ്റുകളിലായി 900 മെഗാഹെർട്സ് അധിക സ്പെക്ട്രമാണ് വിന്യസിച്ചത്. ഇതുവഴി ഉപഭോക്താക്കൾക്ക് വീടിനുള്ളിൽ മികച്ച കവറേജും കണക്‌ടിവിറ്റിയും ലഭിക്കും. വേഗത്തിലുള്ള ഡാറ്റാ സ്പീഡും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടും.

കണക്ടിവിറ്റി, എന്റർടൈൻമെന്റ് എന്നിവ സംയോജിപ്പിച്ച് നിരവധി സേവനങ്ങളാണ് വി ഉപഭോക്താക്കൾക്ക് നൽകുന്നത്. എൽ 900 പ്രയോജനപ്പെടുത്തി തങ്ങളുടെ ശൃംഖല വികസിപ്പിക്കുന്നത് ഉപഭോക്താക്കളുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്ന മേഖലയിലെ സുപ്രധാന ചുവടുവെപ്പാണെന്ന് വോഡഫോൺ ഐഡിയ കേരള, തമിഴ്നാട് ക്ലസ്റ്റർ ബിസിനസ് മേധാവി ആർ. എസ് ശാന്താറാം പറഞ്ഞു.