ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറൽ ബാങ്ക് എംപ്ളോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ ആലുവയിൽ സംഘടിപ്പിച്ച ഹെഡ് ഓഫീസ് മാർച്ച് ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വിശാൽ താക്കർ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, എ.ഐ.ടി.യു.സി നേതാവ് കെ.കെ. അഷറഫ്, ഐ.എൻ.ടി.യു.സി നേതാവ് വി.പി. ജോർജ്, ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എ.ആർ. സുജിത് രാജു, കെ.എസ്. കൃഷ്ണ, ബി. രാംപ്രകാശ് എന്നിവർ സംസാരിച്ചു. സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 2000ത്തോളം ജീവനക്കാർ മാർച്ചിൽ പങ്കെടുത്തു.