y
നഗരസഭ വൈസ് ചെയർമാന്റെ ഹിന്ദു വിരുദ്ധ പ്രസ്ഥാവനയ്ക്കെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധജ്വാല യുവമോർച്ച ദേശീയ സെക്രട്ടറി ശ്യാംരാജ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാറിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനയ്ക്കും ജാതീയ അധിക്ഷേപത്തിനുമെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധജ്വാല യുവമോർച്ച ദേശീയ സെക്രട്ടറി ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റാച്യുവിൽ നിന്നാരംഭിച്ച പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ്‌ വി. അജിത്കുമാർ, സംസ്ഥാന കൗൺസിൽ അംഗം യു. മധുസൂദനൻ എന്നിവർ നേതൃത്വം നൽകി. ഏരിയ ജനറൽ സെക്രട്ടറിമാരായ കെ.ടി. ബൈജു, സമീർ ശ്രീകുമാർ, ഏരിയ പ്രസിഡന്റുമാരയ പി.ആർ. ഡൈസൻ, വി.വി. മോഹനൻ, സുനിൽകുമാർ, അനിൽകുമാർ കൗൺസിലർമാരായ വള്ളി രവി, സുധ സുരേഷ്, സാവിത്രി നരസിംഹറാവു, സുപ്രഭാ പീതാംബരൻ, അനിത ബിനു, യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ ഉണ്ണി എന്നിവർ നേതൃത്വം നൽകി.