പറവൂർ: റവന്യൂ ജില്ലാ ഒളിമ്പിക്സ് സ്കൂൾ വോളിബാൾ മത്സരത്തിൽ പറവൂർ ഉപജില്ല ജേതാക്കളായി. സബ് ജൂനിയർ, ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെ മത്സരത്തിലും സീനിയർ പെൺകുട്ടികളുടെ മത്സരത്തിലും പറവൂർ ഉപജില്ലാ ടീമുകൾക്ക് ഒന്നാംസ്ഥാനം ലഭിച്ചു. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ, പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ, കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂൾ, മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂൾ, കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ്. ഹയർസെക്കൻഡറി സ്കൂൾ, പുത്തൻവേലിക്കര വി.വി. സഭ ഹയർസെക്കൻഡറി സ്കൂൾ, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയത്തിലെ കായിക താരങ്ങളാണ് ഉപജില്ലയെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുത്തത്. കോലഞ്ചേരി ഉപജില്ലക്കാണ് രണ്ടാംസ്ഥാനം.