പറവൂർ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് പറവൂർ ഡോൺബോസ്കോ ആശുപത്രിയിലെ കാർഡിയാക് സെന്ററിന്റെ നേതൃത്വത്തിൽ ഡോൺബോസ്കോ നഴ്സിംഗ് സ്കൂളിന്റെ സഹകരണത്തോടെ ലോക ഹൃദയദിനം ആചരിച്ചു. വിദ്യാർത്ഥികളുടെ വാക്കത്തോൺ, ബോധവത്കരണ പരിപാടികൾ എന്നിവ നടന്നു. പറവൂർ പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ സുധീർ, ആശുപത്രി ഡയറക്ടർ ഫാ. ക്ളോഡിൻ ബിവേര, ഡോ. സൂരജ് മേനോൻ, ഡോ. പി.കെ. കുഞ്ചെറിയ, മുരളീധരൻ, സിസ്റ്റർ പ്രഭാ മാത്യു, സിസ്റ്റർ പ്രിയ ജോൺ എന്നിവർ സംസാരിച്ചു.