kothamangalam
വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്യുന്നു

കോതമംഗലം: ലഹരിക്കെതിരെ ബോധവത്കരണ പരിപാടികളുമായി കുട്ടമ്പുഴ ജനമൈത്രി പൊലീസ്. സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ, വിമല പബ്ലിക്ക് സ്കൂൾ എന്നിവരുമായി ചേർന്ന് ലഹരി വിരുദ്ധ റാലിയും സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഡിവൈ. എസ്.പി എം. ബൈജു ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ ഇൻസ്പെക്ടർ പി.എ. ഫൈസൽ അദ്ധ്യക്ഷനായി. വിമല പബ്ലിക് സ്കൂൾ ഇൻസ്പെക്ടർ സിസ്റ്റർ ജ്യോതിസ് മരിയ, കുട്ടമ്പുഴ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് സരിത സമദ് തുടങ്ങിയവർ പ്രസംഗിച്ചു. വിമല സ്‌കൂൾ ഹെഡ് ബോയ് അൽഫോൻസ് ബിജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫ്ലാഷ് മോബും നടന്നു.