അങ്കമാലി: നാടകപ്രവർത്തകൻ ശ്രീനി ശ്രീകാലം എഴുതിയ 'കനിവിടം കടന്നവർ ' പുസ്തക പ്രകാശന സംഘാടക സമിതി രൂപീകരണം എ.പി. കുര്യൻ പഠനകേന്ദ്രം ചെയർമാൻ അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. പു.ക.സ ഏരിയ ട്രഷറർ കെ.പി. റെജീഷ് അദ്ധ്യക്ഷനായി. ഒക്ടോബർ 12ന് വൈകിട്ട് 4.30ന് അങ്കമാലി സി.എസ്.എ ഹാളിൽ ഡോ. എസ്.കെ. വസന്തൻ പുസ്തകം പ്രകാശനം നടത്തും. ജോൺ ഫെർണാണ്ടസ് പുസ്തകം ഏറ്റുവാങ്ങും. ഭാരവാഹികളായി അഡ്വ. കെ.കെ. ഷിബു (ചെയർമാൻ), ഷാജി യോഹന്നാൻ (കൺവീനർ), ടി.എ. ജയരാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.