
അങ്കമാലി:കുണ്ടന്നൂർ ബൈപാസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് അങ്കമാലി നഗരസഭാ പരിധിയിൽ സ്ഥലവും വീടും നഷ്ടപ്പെടുന്നവരുടെ പരാതികൾ കേൾക്കുവാനും ആവലാതികളും സംശയങ്ങളും ദുരീകരിയ്ക്കുന്നതിനുമായി അങ്കമാലി നഗരസഭ , സ്ഥല ഉടമകളുടെയും ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും ഈ മേഖലയിലെ വിദഗ്ദ്ധരുടെയും സംയുക്ത യോഗം വിളിച്ച് ചേർത്തു. നഗരസഭാ ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി, നഗരസഭാ ഉപാദ്ധ്യക്ഷ സിനി മനോജ് നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇൻഡ്യ പ്രോജക്ട് മാനേജർ ബിജുകുമാർ, വില്ലേജ് ഓഫീസർ വിനിത, സജി കുടിയിരിപ്പിൽ , ബിന്ദു മോൻ എന്നിവർ സംസാരിച്ചു