വൈപ്പിൻ: എടവനക്കാട് അണിയിൽ മർച്ചന്റ്‌സ് അസോസിയേഷൻ വനിതാ വിംഗ് വാർഷികം അണിയിൽ വ്യാപാര ഭവനിൽ വനിതാവിഭാഗം മണ്ഡലം പ്രസിഡന്റ് മേരി ജോയ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മിനു ഷാജൻ അദ്ധ്യക്ഷയായി. കോ ഓഡിനേറ്റർ വി.കെ. ജോയ്, അസോസിയേഷൻ പ്രസിഡന്റ് വി.വി. മാത്തൻ, യൂണിറ്റ് സെക്രട്ടറി ലൈമി രാജീവ്, ട്രഷറർ ഓമന ബാബു, ജിഷ രമേഷ്, പി.കെ. ജയപ്രസാദ്, പി.എം. രാജേഷ്, ജലജ ഗുരുദേവൻ എന്നിവർ പ്രസംഗിച്ചു.