വൈപ്പിൻ: ചെറായി നെടിയാറ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കന്നിമാസത്തിലെ ആയില്യംപൂജ മേൽശാന്തി സുനിയുടെ കാർമ്മികത്വത്തിൽ നടത്തി. ചടങ്ങുകൾക്ക് പ്രസിഡന്റ് ദണ്ഡപാണി, സെക്രട്ടറി ജിന്നൻ, ദേവസ്വം മാനേജർ രാജീവ് എന്നിവർ നേതൃത്വം നല്കി. ചെറായി വാരിശേരി മുത്തപ്പൻ ഭദ്രകാളിക്ഷേത്രത്തിലെ സർപ്പക്കാവിൽ മേൽശാന്തി എ.ആർ. പ്രകാശന്റെ കാർമ്മികത്വത്തിൽ വിശേഷാൽ ആയില്യംപൂജ, പായസഹോമം എന്നിവ നടത്തി. ചടങ്ങിന് സെക്രട്ടറി കെ.കെ. രത്‌നൻ നേതൃത്വം നല്കി.