mullapereriyar

വൈപ്പിൻ: മുല്ലപ്പെരിയാർ ഡാം പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് അനിശ്ചിത കാല റിലേ ഉപവാസ സമരം ഒക്ടോബർ 2 മുതൽ മാലിപ്പുറത്ത് ആരംഭിക്കും. സമരത്തിന്റെ ഉദ്ഘാടനം വൈകിട്ട് 4ന് സ്വതന്ത്ര മൈതാനിയിൽ സുപ്രീം കോടതി അഭിഭാഷകൻ കാളിശ്വരം രാജ് നിർവഹിക്കും. മുല്ലപ്പെരിയാറിന് പുതിയ ടണൽ എന്ന ആശയം സുപ്രീംകോടതിയിൽ ബോധിപ്പിച്ച പൊഫ്ര. സി.പി. റോയ് സമര പോരാളികളെ സമരപ്പന്തലിലേക്ക് ആനയിക്കും. സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, അനിൽ പ്ലാവിയൻസ്, മാത്യൂസ്പുതുശ്ശേരി, റസിയ ജമാൽ എന്നിവർ പ്രസംഗിക്കും.