വൈപ്പിൻ: നായരമ്പലത്ത് യുവാക്കളെ ആക്രമിച്ച് ഒളിവിൽപ്പോയ കേസിലെ പ്രതി പിടിയിൽ. നായരമ്പലം നെടുങ്ങാട് കണ്ടത്തിപറമ്പിൽ ബിബിൻ കെ. സദാനന്ദൻ (36)നെയാണ് ഞാറക്കൽ പൊലീസ് പിടികൂടിയത്. നായരമ്പലം സ്വദേശി വിനീഷ് നന്ദനെയും സുഹൃത്ത് ചന്ദ്രകാന്തിനെയുമാണ് ഇയാൾ ആക്രമിച്ചത്. ചന്ദ്രകാന്തിനെ ദേഹോപദ്രവം ഏൽപ്പിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ഇൻസ്‌പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഷാഹിർ, സീനിയർ സി.പി.ഒമാരായ റെജി തങ്കപ്പൻ, മിറാഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.