photo
ഞാറക്കലിലെ വക്കീ ബേക്കറിയിൽ നിന്ന് പിടികൂടിയ പഴകിയ ഭക്ഷണവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

വൈപ്പിൻ: ഞാറക്കൽ വക്കീ ബേക്കറിയിൽ നിന്ന് പുഴുവുള്ള പഴകിയ ഭക്ഷണം പിടിച്ചു. രണ്ട് ദിവസം മുമ്പാണ് ഞാറക്കൽ 7-ാം വാർഡിലെ ഒരു വിദ്യാർത്ഥിനിക്ക് ബേക്കറിയിൽ നിന്ന് കഴിക്കാനായി ഭക്ഷണം നല്കിയത്. പുഴുവിനെ കണ്ടതിനെ തുടർന്ന് കുട്ടി മാതാപിതാക്കാളെ വിവരം അറിയിക്കുകയും അവർ വഴി ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബേക്കറിയിലെത്തി ബോദ്ധ്യപ്പെട്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരാതി നല്കുകയും ചെയ്തു. ഇതിന് മുമ്പും ഈ ബേക്കറിയിൽ നിന്ന് പഴകിയ സാധനങ്ങൾ പിടികൂടുകയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കട അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. അരലക്ഷത്തോളം രൂപ പിഴ അടച്ചതിന് ശേഷം മാത്രമാണ് അന്ന് കട തുറക്കാൻ കഴിഞ്ഞത്.