കൊച്ചി: സോഷ്യലിസ്റ്റ് സംസ്ഥാന കമ്മിറ്റി നാഷണലിസ്റ്റ് കേരള കോൺഗ്രസിൽ ലയിക്കുന്നതായി സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ. രവീന്ദ്രകുമാർ, സെക്രട്ടറി ജനറൽ അഡ്വ, ജോണി കെ. ജോൺ, ജനറൽ സെക്രട്ടറി സന്തോഷ്‌കുമാർ എന്നിവർ അറിയിച്ചു. ഇന്ന് തിരുവനന്തപുരം സംസ്കൃകൃതിഭവൻ ഹാളിൽ ചേരുന്ന ലയനസമ്മേളനം നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ സംസ്ഥാന നേതാക്കൾ പങ്കെടുക്കും