vsb
കൂൺ കൃഷി പരിശീലനം നേടിയവർക്ക് ബാങ്ക് പ്രസിഡന്റ് എം. കെ ജയചന്ദ്രൻ കൂൺ വിത്ത് വിതരണം നടത്തുന്നു

ആലങ്ങാട്: വെളിയത്തുനാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കൂൺ ഗ്രാമം പദ്ധതിയുടെ ഭാഗമായി കൂൺ കർഷകർക്കുള്ള പരിശീലനവും കൃഷിക്കാവശ്യമായ വിത്തും അസംസ്കൃത വസ്തുക്കളുടെ

വിതരണവും നടത്തി. ബാങ്ക് പ്രസിഡന്റ് എം.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് വി.എം. ചന്ദ്രൻ അദ്ധ്യക്ഷനായി. ഷംസുദ്ദീൻ, കൊക്കൂൺ സി.ഇ.ഒ എസ്.ബി. ജയരാജ്, കർഷകരായ അംബിക വേലായുധൻ, സുലേഖ, രാജി നാരായണൻ, ഇന്ദിര രവി, ബാങ്ക് സെക്രട്ടറി പി.ജി. സുജാത എന്നിവർ പ്രസംഗിച്ചു.