cusat

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ലേക്ക് സൈഡ് ക്യാമ്പസിലെ എൻ.എസ്.എസ് യൂണിറ്റ് നാലിന്റെ ആഭിമുഖ്യത്തിൽ സ്വച്ഛതാ ഹി സേവ 2024 മിഷന്റെ ഭാഗമായി 50 മണിക്കൂർ ക്ലീനിംഗ് ആരംഭിച്ചു. ക്യാമ്പയിൻ ഒക്ടോബർ രണ്ടിന് സമാപിക്കും.

എറണാകുളം ജനറൽ ഹോസ്പിറ്റൽ, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ, കുസാറ്റ് ലേക്ക് സൈഡ് ക്യാമ്പസും മെയിൻ റോഡും, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എറണാകുളം ബോട്ട് ജെട്ടി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ക്യാമ്പയിൻ നടക്കുന്നത്. പരിസരം വൃത്തിയാക്കൽ, മരം നടൽ, ഫർണിച്ചർ പെയ്ന്റിംഗ്, തകർന്ന സൈൻ ബോഡുകൾ പുനസ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്.