
കൂത്താട്ടുകുളം: ബാലസംഘം ജില്ലാ സമ്മേളനത്തിന് കൂത്താട്ടുകുളത്ത് തുടക്കമായി. ജില്ലാ പ്രസിഡന്റ് വിസ്മയ് വ്യാസ് പതാക ഉയർത്തി. സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം. ഷാജർ ഉദ്ഘാടനം ചെയ്തു.
16 ഏരിയയിൽ നിന്നായി 300 പ്രതിനിധികൾ പങ്കെടുക്കും.
ത്രീഡി പ്ലാനിറ്റേറിയം സ്പേസ് ഷോ, വൺഡേഴ്സ് ഒഫ് സ്പെയിസ് ഷോ, ശാസ്ത്ര നൂതനാശയ പ്രദർശനം, വാനനിരീക്ഷണം, അനിമേഷൻ സാങ്കേതിക വിദ്യാ പ്രദർശനം, എ.ഐ സാങ്കേതിക പ്രദർശനം, ശാസ്ത്ര സ്റ്റാളുകൾ, പുരാവസ്തു പ്രദർശനം, ചരിത്രപ്രദർശനം തുടങ്ങിയവ തുടരുകയാണ്. ഞായറാഴ്ച രാവിലെ മുതൽ ഐ.എസ്.ആർ.ഒ സ്പെയിസ് ഓൺ വീൽസ് പ്രദർശനം ഉണ്ടാകും. പ്രവേശനം സൗജന്യമാണ്.