നെടുമ്പാശേരി: ലഹരിക്കെതിരെ സിയാലിന്റെ സഹകരണത്തോടെ അത്താണി സെന്റ് ഫ്രാൻസിസ് അസീസി ഹൈസ്കൂൾ സംഘടിപ്പിച്ച അസീസിയൻ മിനി മാരത്തൺ ആവേശമായി. 10 കിലോമീറ്റർ വിഭാഗത്തിലും മൂന്ന് കിലോമീറ്റർ വിഭാഗത്തിലുമായി ദേശീയ, അന്തർദേശീയ, യൂണിവേഴ്സിറ്റി, വിദേശ കായികതാരങ്ങൾ ഉൾപ്പെടെ 750ഓളം പേർ പങ്കാളികളായി. 350ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഫൺ റൺ മാരത്തോണും നടന്നു.
രാവിലെ ആറിന് ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഫൺ റൺ ബിഷപ്പ് തോമസ് ചക്കിയത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ജനറൽ കൺവീനർ ഫാ. വർഗീസ് അസിൻ തൈപ്പറമ്പിൽ സംസാരിച്ചു.
വിജയികളായവർക്ക് റിട്ട. ജഡ്ജ് നാരായണക്കുറുപ്പ് മെഡലുകൾ നൽകി. അൻവർ സാദത്ത് എം.എൽ.എ, ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ, യു. ഷറഫലി, ടി.വി. പ്രതീഷ്, ജയ മുരളീധരൻ, ജോബി നെൽക്കര, സജി കെ. ജോർജ്, ബിനു തോമസ്, ഹിരൻ മാത്യു, ബാബു ജോർജ്, കെ.വി. ഷാലി, ടി.സി. ഷൈബി, ഫാദർ ജോർജ് വിതയത്തിൽ
എന്നിവർ വിജയികൾക്ക് സമ്മാനം നൽകി.
മാരത്തണിൽ ഏറ്റവും കൂടുതൽ കായിക താരങ്ങളെ പങ്കെടുപ്പിച്ച ക്ലബ്ബുകൾക്കുള്ള പുരസ്കാരം മേജർ രവി സ്പോർട്സ് അക്കാഡമി, ചെറായി റണ്ണേഴ്സ്, പെരിയാർ അഡ്വഞ്ചേഴ്സ് എന്നിവർക്ക് സീനിയർ വെറ്ററൻ റണ്ണർ അവാർഡ് ഇ.വി. ആദിത്യൻ എടപ്പാളിന് വിവിധ കാറ്റഗറികളിലായി ഒന്നാം സ്ഥാനം നേടിയത് ജോസ് ഇല്ലിക്കൽ, രമ, പൗർണമി, മനോജ്, അലൻ ഷാജു, ഫിദ ഫാത്തിമ, മയൂഖ, അഭിനീത് എന്നിവർ