കൊച്ചി: വൈ.എം.സി എറണാകുളം സൗത്ത് ബ്രാഞ്ചിന്റെയും ഗ്ലോഡിസ് ടേബിൾ അക്കാഡമിയുടെയും ആഭിമുഖ്യത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഓൾ കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിംഗ് പ്രൈസ് മണി പ്രൈസ് മണി ടേബിൾടെന്നീസ് ടൂർണമെന്റ് ടൂർണമെന്റ് കടവന്ത്ര വൈ.എം.സി.എയിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ സൗത്ത് ഏരിയ ബ്രാഞ്ച് ചെയർമാൻ കെ.ആർ. ബെക്‌സൺ അദ്ധ്യക്ഷത വഹിച്ചു. എം.ഡി. ആന്റണി, സി.എ. സെൻ ജോർജ്, സി.എ. റെജി. എ. ജോർജ്, ആന്റോ ജോസഫ്, ഗ്ലാഡിസൺ കൊറെയാ, അതുൽലാൽ എന്നിവർ സംസാരിച്ചു.