nabi

കൊച്ചി: ആയിരങ്ങൾ അണിനിരക്കുന്ന നബിദിന റാലിയും മിലാദ് കോൺഫെറൻസും 30ന് കളമശേരി ടി.എസ്.കെ തങ്ങൾ നഗറിൽ നടക്കും. വൈകിട്ട് നാലിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സുപ്രീം കൗൺസിൽ അംഗം എ. അഹമ്മദ്കുട്ടി ഹാജി പതാക ഉയർത്തും. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ നിന്ന് 4.30ന് റാലി ആരംഭിച്ച് പത്തടിപ്പാലം ടി.എസ്.കെ തങ്ങൾ നഗറിൽ സമാപിക്കും. രാത്രി 7.30ന് നടക്കുന്ന മീലാദ് കോൺഫെറൻസ് കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.എച്ച് അലി ദാരിമി അദ്ധ്യക്ഷത വഹിക്കും.