മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സംരംഭകത്വ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു. ഇന്ദിരാപ്രിയദർശിനി ജന്മശതാബ്ദി ഹാളിൽ നടത്തിയ ശില്പശാലയിൽ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി അദ്ധ്യക്ഷയായി. ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ.കെ. രാജേഷ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാണി പട്ടച്ചേരിൽ, ജെയ്നി രാജു. ബിനി ഷാജി, രതീഷ് കെ. ദിവാകരൻ, ലതിക അനിൽ, ലിജോ ജോർജ്, ഇന്ദിര സോമൻ എന്നിവർ സംസാരിച്ചു. രാജേഷ്, ലോറൻസ് മാത്യു എന്നിവർ ക്ലാസെടുത്തു.