കൊച്ചി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആലുവയിലെ യു.സി കോളേജിൽ വിദ്യാർത്ഥികൾക്കൊപ്പം വാക്കത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്റെ സാമൂഹ്യ സേവന വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്‌സും ആസ്റ്റർ മെഡ്‌സിറ്റിയും. ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വാക്കത്തോൺ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിനി ആലീസ് ഫ്ളാഗ് ഓഫ്‌ചെയ്തു. ആസ്റ്റർ മെഡ്‌സിറ്റിയിലെ ഹൃദ്രോഗചികിത്സാവിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എഡ്വിൻ ഫ്രാൻസിസ് ഹൃദയദിന സന്ദേശം നൽകി. കോളേജിലെ എൻ.സി.സി, എൻ.എസ്.എസ്, ഫിസിക്കൽ എഡ്യൂക്കേഷൻവിഭാഗങ്ങളുമായി ചേർന്നാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.