 
പറവൂർ: കാനയിൽ വീണ പശുവിനെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ പത്ത് മണിയോടെ പ്രഭൂസ് തീയറ്ററിന് സമീപത്താണ് സംഭവം. പുല്ലുതിന്നു കൊണ്ടിരുന്ന പശു ചവിട്ടി നിന്ന സ്ലാബ് പൊട്ടി കാനയിലേക്ക് വീഴുകയായിരുന്നു. പഴകിയ സ്ലാബായിരുന്നു. അറക്കപറമ്പ് സുശീല ബാലന്റെ പശുവാണ് അപടത്തിൽപ്പെട്ടത്. ഫയർഫോഴ്‌സ് എത്തി മണ്ണുമാന്തി കൊണ്ട് സ്ലാബിന്റെ ഒരുഭാഗം പൂർണമായി പൊട്ടിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് റോപ്പ് ഉപയോഗിച്ച് പശുവിനെ പുറത്തെത്തിച്ചത്. മൃഗഡോക്‌ടർ സ്‌ഥലത്തെത്തി പശുവിന് പ്രാഥമിക ചികിത്സ നൽകി.