kho-kho
എറണാകുളം റവന്യൂ ജില്ല ഖോ ഖോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവ‌ർ സംഘാടകർക്കൊപ്പം

കൊച്ചി: എറണാകുളം റവന്യൂജില്ല ഖോ ഖോ ചാമ്പ്യൻഷിപ്പിന്റെ സമാപനം പൂത്തോട്ട എസ്.എൻ.ഡി.പി ശാഖായോഗം വൈസ് പ്രസിഡന്റ് അനില ഉദ്ഘാടനം ചെയ്തു. കെ.കെ. അരുൺകാന്ത്, സി. സഞ്ജയ്‌കുമാർ, എ.എസ്. പ്രതാപ് എന്നിവർ സംസാരിച്ചു. പതിനാല് സബ് ജില്ലകളിൽ നിന്നായി എഴുന്നൂറിലേറെ കുട്ടികൾ പങ്കെടുത്തു. പെൺകുട്ടികളുടെ മത്സരത്തിൽ സബ് ജൂനിയർ ജൂനിയർ വിഭാഗത്തിൽ വൈപ്പിൻ സബ് ജില്ലയും സീനിയർ വിഭാഗത്തിൽ മട്ടാഞ്ചേരിയും ചാമ്പ്യൻമാരായി.