മൂവാറ്റുപുഴ: പേഴക്കാപ്പിള്ളിയിലും സമീപ പ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്നു. വെള്ളിയാഴ്ച രാത്രിയിൽ പേഴക്കാപ്പിള്ളി എസ് വളവ് തോട്ടത്തിൽകൂടിയിൽ ടി.എസ്. മൈതീന്റെ വീട്ടിൽ നടന്ന മോഷണശ്രമമാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മൈതീന്റെ വീട്ടിലെത്തിയ മോഷ്ടാവ് വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ഡാഷ് കുത്തിപ്പൊളിച്ചു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി ടി.വി. ക്യാമറ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പേഴക്കാപ്പിള്ളി പുന്നോപ്പടി ഭാഗങ്ങളിൽ അലൂമിനിയം പാത്രങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മറ്റും പല വീടുകളിൽ നിന്ന് മോഷണം പോയിരുന്നു. നിരവധി അന്യ സംസ്ഥാന തൊഴിലാളികൾ പാർക്കുന്ന പ്രദേശമാണ് പേഴക്കാപ്പിള്ളി.
രാത്രി കാലങ്ങളിൽ മോഷണ ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പേഴക്കാപ്പിള്ളി മേഖലയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണം. അസമയത്ത് കാണുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കണം.
വി.എച്ച് .ഷെഫീഖ്
മുൻ പഞ്ചായത്ത് മെമ്പർ