cpm
പി.വി. അൻവർ എം.എൽ.എക്കെതിരെ സി.പി.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം

മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിനും പാർട്ടിക്കുമെതിരെ പി.വി. അൻവർ എം.എൽ.എ നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ സി.പി.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി.എം. ഇസ്മയിൽ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, എം.ആർ. പ്രഭാകരൻ, ടി.എൻ. മോഹനൻ, എം.എ. സഹീർ, സി.കെ. സോമൻ, ആർ. രാകേഷ്, പി.എം. ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.