പിറവം: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ പിറവം യൂണിറ്റ് വാർഷിക സമ്മേളനം പിറവം പ്രോട്ടോൺ പ്രിന്റ് ഹബിൽ നടന്നു. മേഖല സെക്രട്ടറി ആർ.ഡി. ബിബിൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിൻസ് പൗലോസ് അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ധനുഷ് കെ. തമ്പി, ട്രഷറർ എം.എം. മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി, ജില്ലാ പ്രസിഡന്റ് സജി മാർവെൽ, മേഖലാ പ്രസിഡന്റ് വി. സുനിൽ കുമാർ, ട്രഷറർ എൻ.എം. രാജേഷ്, പി.കെ. സുഗുണൻ, ഷിന്റോ എം. ജോയ്, ജോർജ് വർഗീസ്, തോമസ് മാത്യു തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജോർജ് വർഗീസ്, സുനിൽ ഷണ്മുഖം, അഖിൽ മോഹൻ, തോമസ് മാത്യു, എം.എം. മോഹനൻ, സജി മാർവൽ, പി.കെ. സുഗുണൻ, വി. സുനിൽകുമാർ, സി.പി. ജിൻസ്, വി. രാജേഷ് കുമാർ, ബിമിൽ ബിനോയ് എന്നിവരെ തിരഞ്ഞെടുത്തു.