aiyf
എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദുരിതങ്ങൾ അടിയന്തരമായി പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുക, വെട്ടിക്കുറച്ച കമ്പാർട്ടുന്റുകൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഡിവിൻ.കെ. ദിനകരൻ, ആൽവിൻ സേവ്യർ, രേഖ ശ്രീജേഷ്, റോക്കി ജിബിൻ, കെ.ആർ. പ്രതീഷ്, വി.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.