കൊച്ചി: ശ്രീനാരായണ സാംസ്‌കാരികസമിതി ഫാക്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡോ. ഷാജി അനുസ്മരണം നടത്തി. എസ്.എൻ.ഡി.പി യോഗം മഞ്ഞുമ്മൽ ശാഖ ഹാളിൽ നടന്ന അനുശോചന യോഗത്തിൽ സമിതി ജില്ലാ സെക്രട്ടറി സനിൽ അദ്ധ്യക്ഷനായി. പി. പ്രദീപ്, അനിൽകുമാർ, ദിലീപ്, അരുൺ, ശിവസുതൻ, ശിവദാസ്, ഷിബു, ഷൈലജ, പി.എസ്. അനിരുദ്ധൻ, സുജിത് എന്നിവർ സംസാരിച്ചു.
ശ്രീനാരായണ സാംസ്‌കാരികസമിതി പ്രസിഡന്റും ഫാക്ട് മുൻ മെഡിക്കൽ സൂപ്രണ്ടുമായിരുന്നു ഡോ. ഷാജി.