
കൊച്ചി: യുവ ബിസിനസ്, എൻജിനീയറിംഗ് പ്രതിഭകളെ കണ്ടെത്താൻ വി-ഗാർഡ് ഇൻഡസ്ട്രീസ് ദേശീയ തലത്തിൽ നടത്തിയ ബിഗ് ഐഡിയ മത്സര വിജയികളെ പ്രഖ്യാപിച്ചു. സിംമ്പയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് പൂനയിലെ സമീർ പിംപരേ, അൻഷുമാൻ ബിസ്വാസ്, പൂജൻ അഗർവാൾ എന്നിവർ ഒന്നാം സ്ഥാനം നേടി. ഐ.ഐ,എം വിശാഖപട്ടണം ഒന്നാം റണ്ണർ അപ്പും, മുകേഷ് പട്ടേൽ സ്‌കൂൾ ഒഫ് ടെക്‌നോളജി മാനേജ്‌മെന്റ് ആൻഡ് എൻജിംനീയറിംഗ്, എൻ..എംഐ.എം.എസ് മുംബയ് രണ്ടാം റണ്ണർ അപ്പുമായി.
വേൾഡ് യൂണിവേഴ്‌സിറ്റി ഒഫ് ഡിസൈൻ (ഹരിയാന), മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആൻഡ് സയൻസ് എന്നീ കോളേജുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.