prince

കൊച്ചി: അസോസിയേഷൻ ഒഫ് പ്ലാന്റേഴ്‌സ് ഒഫ് കേരള (എ.പി.കെ) ചെയർമാനായി കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയുടെ പ്രിൻസ് തോമസ് ജോർജ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ആസ്പിൻവാൾ കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടറും സി.എഫ്.ഒയുമായ ടി.ആർ രാധാകൃഷ്ണനാണ് പുതിയ വൈസ് ചെയർമാൻ. കൊച്ചിയിൽ ചേർന്ന വാർഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 2012 ലാണ് പ്രിൻസ് തോമസ് ജോർജ് കണ്ണൻ ദേവൻ ഹിൽ പ്ലാന്റേഷന്റെ ഭാഗമായത്. എ.പി.കെ സെക്രട്ടറിയായും സംസ്‌ഥാന സർക്കാരിന്റെ നിരവധി ബോർഡുകളിലെ അംഗവുമായിരുന്നു. ചാർട്ടേർഡ് അക്കൗണ്ടന്റായ ടി ആർ രാധാകൃഷ്‍ണൻ ആസ്പിൻവാൾ ആൻഡ് കമ്പനിയുടെ നാല് സബ്‌സിഡിയറി കമ്പനികളുടെ ഡയറക്ടറുമാണ്.