accident
അസ്‌റ അഷൂർ (19)

* മരണസംഖ്യ രണ്ടായി

മൂവാറ്റുപുഴ: മൂവാറ്റുപുഴ - പിറവം റോഡിൽ മഞ്ചേരിപ്പടിയിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. കാറിലുണ്ടായിരുന്ന മലപ്പുറം ഇല്ലിക്കൽ അസ്‌റ അഷൂറാണ് (19) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മാറാടി മഞ്ചേരിപ്പടിക്ക് സമീപമായിരുന്നു അപകടം.

കോതമംഗലം മാർ അത്തനേഷ്യസ് എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അരീക്കൽ വെള്ളച്ചാട്ടംകണ്ട് മടങ്ങുകയായിരുന്നു ഇവർ. കാറോടിച്ചിരുന്ന രണ്ടാംവർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥി തൃശൂർ പൊറത്തിശേരി ചെല്ലിക്കര സിദ്ധാർത്ഥ് (19) അപകടദിവസം തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അസ്‌റ അഷൂർ ഇന്നലെ രാത്രിയാണ് മരിച്ചത്.

പെരുമ്പാവൂർ ഓടക്കാലി സ്വദേശി ആയിഷ പർവീൻ (19), നെല്ലിക്കുഴി സ്വദേശി ഫാത്തിമ (20) എന്നിവർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.