sabu-52
സാബു

പറവൂർ: വരാപ്പുഴ പാലം അപ്രോച്ച് റോഡിൽ പുത്തൻപള്ളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കൂനമ്മാവ് തേങ്ങാംപുരയ്ക്കൽ സാബുവാണ് (52) മരിച്ചത്. കൊങ്ങോർപ്പിള്ളി പഴമ്പള്ളി സ്റ്റോപ്പിൽ ലോട്ടറി, അലങ്കാര മത്സ്യവില്പന നടത്തിവരുന്ന സാബു ലോട്ടറിവാങ്ങാൻ ഇടപ്പള്ളിയിൽ പോയി വരുമ്പോൾ ദേശീയപാത 66ൽ പുത്തൻപള്ളി ചെറുപാലത്തിന് സമീപംവച്ച് കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം. ഭാര്യ: ലൈജി കൂനമ്മാവ് ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ നഴ്‌സാണ്. മക്കൾ: ഫ്രിജിൽ, ആൻലിയ.