തിരുവാണിയൂർ: ട്വന്റി -20 കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് ജിബി എബ്രാഹം തോട് കൈയേറി വീടിന്റെ മതിൽ നിർമ്മിച്ചതായി പരാതി. തിരുവാണിയൂർ പഞ്ചായത്തിലെ കൊച്ചങ്ങാടി- പൊല്ലേ കോളനി റോഡിന് സമീപത്തുകൂടി ഒഴുകി കുപ്പേത്താഴത്ത് എത്തുന്ന തോടാണ് കൈയേറിയത്. നാല് മീറ്ററിലധികം വീതിയുണ്ടായിരുന്ന തോട് മണ്ഡലം പ്രസിഡന്റിന്റെ വീടിന്റെ സമീപത്ത് എത്തിയപ്പോൾ മൂന്ന് മീറ്ററായി ചുരുങ്ങി. നിരവധിയാളുകൾ അലക്കുന്നതിനും കുളിക്കുന്നതിനുമായി ഉപയോഗിക്കുന്ന തോടാണിത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ കൈയേറ്റമുള്ളതായി കണ്ടെത്തി. ഇതു സംബന്ധിച്ച് റിപ്പോർട്ട് ആർ.ഡി.ഒക്ക് കൈമാറും. അതേ സമയം കൈയേറ്റം നടന്നിട്ടില്ലെന്നും തിരുവാണിയൂരിലെ മുഴുവൻ അനധികൃത കൈയേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ജിബി എബ്രാഹം ആവശ്യപ്പെട്ടു.