
തൃപ്പൂണിത്തുറ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ സൗത്ത് യൂണിറ്റ് വാർഷിക സമ്മേളനം മേഖലാ പ്രസിഡന്റ് റെജി അഭിയാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുരേഷ് ട്വിൻ ഐസ് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് മിനോഷ് ജോസഫ്, തൃപ്പൂണിത്തുറ - മുളന്തുരുത്തി മേഖല സെക്രട്ടറി പ്രശാന്ത് വിസ്മയ, യൂണിറ്റ് സെക്രട്ടറി പ്രദീപ് ചൈത്ര, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.സി. അലക്സ്, രാജേഷ് ട്വിൻ ഐസ്, മേഖലാ ട്രഷറർ ബെന്നീസ് അരയൻകാവ്, യൂണിറ്റ് ട്രഷറർ എം.ആർ. രാജേഷ്, ശിവകുമാർ, അനീഷ് സെവൻസ്, പി.ജി. പ്രശാന്ത് നവം ശ്യാം, രമണൻ വർണ എന്നിവർ സംസാരിച്ചു. സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റിൽ ബെസ്റ്റ്പ്ലെയർ മിഥുൻ ദേവിനെയും വൃചികോത്സവം 23 ഫോട്ടോഗ്രാഫി മത്സര വിജയികളെയും സമ്മേളനത്തിൽ ആദരിച്ചു.