കൊച്ചി: വ്യാപാരികൾക്ക് ലൈസൻസ് പുതുക്കണമെങ്കിൽ പിഴപ്പലിശയും നികുതി അരിയറും അടയ്‌ക്കേണ്ട നിർബന്ധിത സാഹചര്യം ഒഴിവാക്കണമെന്ന് പ്രതിപക്ഷം. കെ സ്മാർട്ട് ഓൺലൈൻ സംവിധാനത്തിൽ കെട്ടിട നമ്പറുകൾ ഒഴിവായി പോയതുകൊണ്ട് തനതു വർഷത്തെ കെട്ടിടനികുതി ഓൺലൈനിൽ അടയ്ക്കാൻ കഴിയാതിരുന്നവർക്ക് ഈ മാസം 30 വരെ ലൈസൻസ് പുതുക്കുന്നതിന് കാലാവധി നീട്ടി നൽകിയിട്ടുണ്ട്. എങ്കിലും പ്രശ്നങ്ങൾ അനവധിയാണ്.

നിലവിൽ വ്യാപാരികൾ കെട്ടിട നമ്പർ ഓൺലൈൻ ആക്കുമ്പോൾ 2016 മുതൽ വർദ്ധിപ്പിച്ച കെട്ടിടനികുതിയുടെ അരിയറും പിഴപ്പലിശയും 2024-25 പൂർണ വർഷത്തെ നികുതിയും അടച്ചാൽ മാത്രമെ ലൈസൻസ് പുതുക്കാൻ കഴിയൂ. ഭീമമായ തുക ഒറ്റത്തവണയായി അടയ്‌ക്കേണ്ടതായി വരും. അല്ലെങ്കിൽ ലൈസൻസ് പുതുക്കുമ്പോൾ വലിയ തുക ഫൈനായി വരും

മാർച്ച് മാസം വരെ നികുതിയടക്കാൻ സമയമുള്ളപ്പോൾ ലൈസൻസ് പുതുക്കണം എന്ന ഒറ്റ കാരണത്താൽ കെട്ടിടനികുതി മുൻകൂറായി അടയ്ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇത് വ്യാപാര സമൂഹത്തോട് കാണിക്കുന്ന വഞ്ചനയാണ്

അഡ്വ. ആന്റണി കുരീത്തറ

പ്രതിപക്ഷ നേതാവ്

കൃത്യമായി എല്ലാവർഷവും നികുതി അടച്ചിരുന്നവർ തന്റേതല്ലാത്ത കാരണത്താൽ അധിക നികുതി ഭാരത്തോടൊപ്പം വലിയ തുക ഒറ്റത്തവണയായി അടയ്‌ക്കേണ്ടതായി വരുന്നു. ഇത് വ്യാപാരികളെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കുന്നു

എം.ജി. അരിസ്റ്റോട്ടിൽ

പാർലമെന്ററി പാർട്ടി സെക്രട്ടറി