കൊച്ചി: കടവന്ത്ര ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ മൂന്നുമുതൽ 13 വരെ നടത്തും. മൂന്നിന് വൈകിട്ട് 5.30ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. 5.40ന് കൊട്ടാരം സജിത് മാരാരുടെ പഞ്ചവാദ്യം, 7ന് സംഗീതം, 7.30 ന് ചെണ്ടമേളം അരങ്ങേറ്റം, നാലിന് വൈകിട്ട് 6.10ന് ഭജന, 7.30ന് നൃത്ത അരങ്ങേറ്റം. അഞ്ചിന് വൈകിട്ട് 6.10ന് സംഗീതാർച്ചന, 6.45ന് നൃത്തസന്ധ്യ, ആറിന് വൈകിട്ട് 6.45ന് കടവന്ത്ര എൻ.എസ്.എസ്. വനിതാസമാജത്തിന്റെ തിരുവാതിരകളി, 7.30ന് നൃത്തം. ഏഴിന് വൈകിട്ട് 7.15 ന് തിരുവാതിരകളി, 7.30ന് നൃത്തം, എട്ടിന് വൈകിട്ട് 6.30ന് സംഗീതാർച്ചന. ഏഴിന് ഗാനമേള. ഒമ്പതിന് വൈകിട്ട് 6.15ന് വീണക്കച്ചേരി, 7.30 ന് ഭക്തിഗാനമേള, 10ന് വൈകിട്ട് 5ന് പൂജവയ്പ്പ് ആരംഭം, 6.30ന് സംഗീതാർച്ചന, 7.30ന് നൃത്തം, 11ന് വൈകിട്ട് 6.45ന് നൃത്തം. 12ന് രാവിലെ 7ന് വിദ്യാ വിജയപൂജകൾ, രാവിലെ 10 മുതൽ കലാകായിക മത്സരങ്ങൾ, വൈകിട്ട് 6.45ന് കലാപരിപാടികൾ, 13ന് വിജയദശമി, രാവിലെ ഏഴിന് വിദ്യാവിജയ പൂജകൾ, എട്ടിന് പൂജയെടുപ്പ്, വിദ്യാരംഭം, എഴുത്തിനിരുത്തൽ. വൈകിട്ട് അഞ്ചിന് നവരാത്രി സമാപന സമ്മേളനവും വിദ്യാഭ്യാസ അവാർഡും ചികിത്സാ ധനസഹായ വിതരണവും. ചടങ്ങ് കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് മധു എടനാട്ട് അദ്ധ്യക്ഷനാകും. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. എൻ.സി. ഉണ്ണികൃഷ്ണൻ പങ്കെടുക്കും. വൈകിട്ട് ഏഴിന് തിരുവനന്തപുരം പാർവതി അഖിലേഷിന്റെ നൃത്തം.