 
കാലടി: കാഞ്ഞൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിശേഷാൽ പൊതുയോഗവും എം.ടി. വാസുദേവൻ നായരുടെ വാനപ്രസ്ഥം എന്ന കൃതിയെ ആസ്പദമാക്കി പുസ്തക ചർച്ചയും സംഘടിപ്പിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ ഉദ്ഘാടനം ചെയ്തു. വി.കെ. രമേശൻ പുസ്തകം പരിചയപ്പെടുത്തി. എം.കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. എം.കെ. ലെനിൻ, ഇ.എ. മാധവൻ, എം.എം. ഡേവിഡ്, സി.പി. മുകുന്ദൻ, സി.എസ്. മനോജ്‌കുമാർ, ഇന്ദിര രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.